Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sathyan Anthikadu

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, ശ്രീ​നി​വാ​സ​നാ​യി അ​വ​സാ​ന വ​രി​ക​ൾ കു​റി​ച്ച് ചി​ത​യി​ൽ​വ​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്

കൊ​​​ച്ചി: ജീ​​​വി​​​ത​​​ത്തി​​​ല്‍ എ​​​ല്ലാ​​​വ​​​ര്‍ക്കും ന​​​ന്മ മാ​​​ത്രം ആ​​​ഗ്ര​​​ഹി​​​ച്ച ശ്രീ​​​നി​​​വാ​​​സ​​​ന് അ​​​വ​​​സാ​​​ന കു​​​റി​​​പ്പ് എ​​​ഴു​​​തി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട്. മ​​​ക്ക​​​ളു​​​ടെ അ​​​ഭ്യ​​​ര്‍ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ചി​​​ത​​​യി​​​ല്‍ “എ​​​ന്നും എ​​​ല്ലാ​​​വ​​​ര്‍ക്കും ന​​​ന്മ​​​ക​​​ള്‍ മാ​​​ത്രം വ​​​ര​​​ട്ടെ’’ എ​​​ന്ന കു​​​റി​​​പ്പ് സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് വ​​​ച്ച​​​ത്.

സി​​​നി​​​മ​​​യി​​​ല്‍ ത​​​നി​​​ക്കു ശ​​​ക്തി​​​യാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ വി​​​ങ്ങി​​​നി​​​ന്ന സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ടി​​​നോ​​​ട് ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ന്‍ ധ്യാ​​​ന്‍, അ​​​ച്ഛ​​​ന് അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു കു​​​റി​​​പ്പെ​​​ഴു​​​താ​​​ന്‍ അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ധ്യാ​​​നി​​​ന്‍റെ ആ​​​ഗ്ര​​​ഹം സ​​​ഹോ​​​ദ​​​ര​​​ൻ വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​നും അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മു​​​റി​​​യി​​​ൽ​​​നി​​​ന്നും എ​​​ടു​​​ത്ത ക​​​ട​​​ലാ​​​സി​​​ല്‍ സ​​​ത്യ​​​ന്‍ “എ​​​ന്നും എ​​​ല്ലാ​​​ര്‍ക്കും ന​​​ന്മ​​​ക​​​ള്‍ മാ​​​ത്രം വ​​​ര​​​ട്ടെ” എ​​​ന്ന കു​​​റി​​​പ്പെ​​​ഴു​​​തി.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം ചി​​​ത​​​യി​​​ല്‍ ആ ​​​സ​​​ന്ദേ​​​ശ​​​വും പേ​​​ന​​​യും വ​​​ച്ചാ​​​ണ് തീ ​​​കൊ​​​ളു​​​ത്തി​​​യ​​​ത്. ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മ​​​ന​​​സാ​​​ണ് താ​​​ന്‍ ക​​​ട​​​ലാ​​​സി​​​ല്‍ എ​​​ഴു​​​തി​​​യ​​​തെ​​​ന്ന് സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ സി​​​നി​​​മ​​​യു​​​ടെ ദി​​​ശ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് ശ്രീ​​​നി​​​വാ​​​സ​​​നി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്ന് അ​​​നു​​​ശോ​​​ച​​​ന​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​ന്‍റെ സി​​​നി​​​മ​​​ക​​​ളി​​​ല്‍ ശ്രീ​​​നി​​​വാ​​​സ​​​ന്‍ എ​​​ഴു​​​താ​​​ത്ത തി​​​ര​​​ക്ക​​​ഥ​​​ക​​​ളും അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ച​​​ര്‍ച്ച​​​ചെ​​​യ്തി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​മേ​​​യ​​​മാ​​​ക്കി ഒ​​​രു സി​​​നി​​​മ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്നു. ന​​​ട​​​ന്‍ കൂ​​​ടി​​​യാ​​​യ​​​തി​​​നാ​​​ല്‍ ശ്രീ​​​നി​​​വാ​​​സ​​​നി​​​ലെ എ​​​ഴു​​​ത്തു​​​കാ​​​ര​​​നെ നാം ​​​വേ​​​ണ്ട​​​വി​​​ധം ആ​​​ഘോ​​​ഷി​​​ച്ചി​​​ട്ടി​​​ല്ല.

ശ്രീ​​​നി​​​വാ​​​സ​​​നെ കൂ​​​ടു​​​ത​​​ല്‍ വാ​​​യി​​​ക്കാ​​​നും തി​​​രി​​​ച്ച​​​റി​​​യാ​​​നും പോ​​​കു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ന്നും സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് പ​​​റ​​​ഞ്ഞു. ര​​​ണ്ടാ​​​ഴ്ച കൂ​​​ടു​​​മ്പോാ​​​ള്‍ സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് ക​​​ണ്ട​​​നാ​​​ട്ടി​​​ലെ ശ്രീ​​​നി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തു​​​മാ​​​യി​​​രു​​​ന്നു.

Latest News

Corehub Up